മാന്നാനം: ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് വേണ്ടി നടത്തുന്ന സംസ്ഥാനതല ചീഫ് മിനിസ്റ്റേഴ്സ് ഷീല്‍ഡ് കോമ്പറ്റീഷനില്‍ മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗൈഡ്സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. നിയമസഭാ ഹാളില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പുരസ്കാരം സമ്മാനിച്ചു. വിദ്യാഭ്യാസമന്ത്രി എം.ഷംസുദ്ദീൻ അധ്യക്ഷനായി.
ഗൈഡ്സ് ക്യാപ്റ്റന്‍ ഡോ. മിനിമോള്‍ കുര്യന്, സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. പി.ജെ. ജോസഫ് സ്കൗട്ട് മാസ്റ്റര്‍ എബിന് അലക്സാണ്ടര്‍, ഗൈഡ്സ് അംഗങ്ങള്‍ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.